മാന്‍ ബുക്കര്‍ പുരസ്‌കാരം അമേരിക്കന്‍ എഴുത്തുകാരി ലിഡിയ ഡേവിസിന്(65). ചെറുകഥാ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് അവാര്‍ഡ്. ചെറുകഥ, വിവര്‍ത്തനം എന്നീ മേഖലകളില്‍ ശ്രദ്ധനേടിയ എഴുത്തുകാരിയാണ് ലിഡിയ. കാല്‍പ്പനികതയാണ് അവരുടെ ചെറുകഥകളുടെ മുഖ്യ ആകര്‍ഷണം.
ഇന്ത്യന്‍ എഴുത്തുകാരന്‍ യു ആര്‍ അനന്തമൂര്‍ത്തി അടക്കമുള്ളവരെ പിന്തള്ളിയാണ് ലിഡിയ പുരസ്‌കാരത്തിന് അര്‍ഹയായത്. ആല്‍ബനി യൂണിവേഴ്‌സിറ്റിയിലെ ക്രിയേറ്റീവ് റൈറ്റിംഗ് പ്രൊഫസറാണ് അവര്‍. സാഹിത്യരംഗത്തെ ആജീവനാന്ത നേട്ടങ്ങള്‍ക്കാണ് രണ്ടുവര്‍ഷത്തിലൊരിക്കല്‍ പുരസ്‌കാരം സമ്മാനിക്കുന്നത്. അറുപതിനായിരം പൗണ്ട് (50 ലക്ഷം രൂപ) ആണ് സമ്മാനത്തുക.
കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ ഡോ: യുആര്‍ അനന്തമൂര്‍ത്തി ഇത്തവണ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിരുന്നു. അവസാന പട്ടികയില്‍ പത്തുപേരാണ് ഉണ്ടായിരുന്നത്. ആഹറോണ്‍ ആപ്പിള്‍ ഫീല്‍ഡ് (ഇസ്രയേല്‍ ), മരിലിയന്‍ റോബിന്‍സണ്‍ (യുഎസ്എ.), ഇംതിസാര്‍ ഹുസൈന്‍ (പാകിസ്ഥാന്‍ ), യാന്‍ ലിയാന്‍ക (ചൈന), മറിയ ദിയായെ (ഫ്രാന്‍സ്), ജോസിപ് നൊവാന്‍ കൊവിച്ച് (കാനഡ) , വ് ളാദിമര്‍ സൊറൊകിന്‍ (റഷ്യ), പീറ്റര്‍ സറ്റാം (സ്വിറ്റ്‌സര്‍ലന്‍ഡ്) എന്നിവര്‍ ആയിരുന്നു മറ്റുള്ളവര്‍ .