മലേഷ്യയില്‍ ഇന്ത്യന്‍ വംശജര്‍ വീണ്ടും പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനക്കാരെ പിരിച്ച് വിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
പ്രകടനത്തില്‍ പങ്കെടുത്ത 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രകടനം നേരത്തേ തന്നെ നിരോധിച്ചിരുന്നു.
ഹിന്ദു റൈട്സ് ആക്ഷന്‍ ഫോഴ്സ് ആണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.ജയിലിലുളള തങ്ങളുടെ അഞ്ച് പ്രവര്‍ത്തകരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആണ് ഇന്ത്യന്‍ വംശജര്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.
ഇന്ത്യന്‍ വംശജരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നത്.നീതിക്ക് വേണ്ടി സമാധാനപരമായി പ്രകടനം നടത്തുന്നതിന്‍റെ പ്രതീകമായി കയ്യില്‍ റോസാ പുഷ്പങ്ങളുമായാണ് പ്രകടനം നടന്നത്.പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തി റോസാ പുഷപങ്ങള്‍ പ്രധാനമഞ്രി അബ്ദുള്ള ബദാവിക്ക് കൈമാറാനുള്ള നീക്കം പൊലീസ് തടയുകയായിരുന്നു.