മലേഷ്യന്‍ വിമാനം: തെരച്ചില്‍ ശക്തമാക്കുന്നു

ബുധന്‍, 23 ഏപ്രില്‍ 2014 (18:56 IST)
PRO
PRO
കാണാതായ മലേഷ്യന്‍ വിമാനത്തിനെ തെരയാന്‍ ടൈറ്റാനിക്കിനെ കണ്ടെത്താന്‍ ഉപയോഗിച്ച സംവിധാനത്തെ വെല്ലുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ആലോചന. ഇതിനായി ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായി ആലോചിച്ച് പദ്ധതി തയാറാക്കും.

റോബോട്ട് അടക്കമുള്ള സജ്ജീകരണങ്ങളുപയോഗിച്ചിട്ടും ഫലമില്ലാത്തതിനെത്തുടര്‍ന്ന് കാണാതായ മലേഷ്യന്‍ വിമാനത്തിനുവേണ്ടി ശക്തമായ സംവിധാനങ്ങളുപയോഗിച്ച് രണ്ടാംഘട്ട തെരച്ചില്‍ നടത്തുന്നത്. ഇതിനായി സൈഡ് സ്കാന്‍ സോണാര്‍ സംവിധാനം ഉപയോഗിക്കാനാണ് ആലോചിക്കുന്നത്.

നിലവിലെ തെരച്ചില്‍ ശക്തമാണെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ കൂടുതല്‍ ശക്തമായ സംവിധാനങ്ങള്‍ ഉപയോഗിക്കാനാണ് പുതിയ തീരുമാനം. വിമാനം കടലില്‍ പതിച്ചെന്ന് കരുതപ്പെടുന്ന പ്രദേശത്തിന്റെ 80 ശതമാനവും നിലവില്‍ പരിശോധിച്ചു കഴിഞ്ഞെന്നാണ് അന്വേഷകസംഘം അറിയിച്ചത്.

വെബ്ദുനിയ വായിക്കുക