മലാലയ്ക്ക് ഇത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം

ബുധന്‍, 20 മാര്‍ച്ച് 2013 (17:01 IST)
PRO
PRO
താലിബാന്‍ ഭീകരര്‍ വധിക്കാന്‍ ശ്രമിച്ച പാക് സ്കൂള്‍ വിദ്യാര്‍ഥിനി മലാല യൂസഫിന് ചൊവ്വാഴ്ച ജീവിതത്തിലെ ഏറ്റവും പ്രധാന ദിവസം. ആക്രമികളുടെ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന മലാല ചൊവ്വാഴ്ച മുതലാണ് സ്കൂളില്‍ പോകാന്‍ ആരംഭിച്ചത്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം എന്നാണ് ഇതിനോട് മാലല പ്രതികരിച്ചത്. വീണ്ടും സ്‌കൂളില്‍ പോകണമെന്ന സ്വപ്നം സാക്ഷാത്കരിച്ച ദിവസമാണിന്ന്. ലോകത്തുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും ഈ അവസരം ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മലാല പറഞ്ഞു

ലണ്ടനിലെ സ്‌കൂളിലാണ് മലാലയുടെ തുടര്‍വിദ്യാഭ്യാസം. ചൊവ്വാഴ്ച മുതല്‍ ബിര്‍മിംഗ്ഹാമിലെ ഈഡന്‍ബര്‍ഗ് ഗേള്‍സ് ഹൈസ്‌കൂളിലാണ് മലാല പഠനം തുടരുന്നത്. ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിക്കു സമീപമാണ് ഈ സ്‌കൂള്‍. താലിബാന്‍ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിതിനെ തുടര്‍ന്ന് ലണ്ടനിലെ ആശുപത്രിയില്‍ നടന്ന വിദഗ്ധ ചികിത്സയ്ക്കു ശേഷമാണ് മലാല ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

2012 ഒക്ടോബറിലാണ് താലിബാന്‍ ഭീകരര്‍ മലാലയ്ക്ക് നേരെ വടിയുതിര്‍ത്തത്. വിദഗ്ദ്ധ ചികിത്സയ്ക്കായാണ് മലാലയെ പാകിസ്ഥാനില്‍ നിന്ന് ബ്രിട്ടനിലേക്ക് മാറ്റിയത്. മലാലയുടെ കേള്‍വിശക്തി തിരിച്ചുകിട്ടുന്നതിനായി തലയോട്ടിയില്‍ മെറ്റല്‍ പ്ലേറ്റ് ഘടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയ വിജയകരമായിരുന്നു.

വെബ്ദുനിയ വായിക്കുക