മലാലയുടെ ജീവിതകഥയ്ക്ക് മൂന്ന് മില്യണ്‍ ഡോളര്‍

വ്യാഴം, 28 മാര്‍ച്ച് 2013 (17:18 IST)
PTI
PTI
പാകിസ്ഥാനില്‍ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കായി പോരാടിയതിന്റെ പേരില്‍ താലിബാന്‍ ഭീകരര്‍ വകരുത്താന്‍ ശ്രമിച്ച മലാല യൂസഫ്‌സായി പുസ്തകരചനയില്‍. താലിബാനെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന മലാല തന്റെ ജീവിതാനുഭവങ്ങളാണ് പുസ്തകമാക്കുന്നത്. പുസ്തക പ്രസാധകരുമായി മൂന്ന് മില്യണ്‍ ഡോളറിന്റെ കരാറിലാണ് മലാല ഏര്‍പ്പെട്ടിരിക്കുന്നത്.

‘ഐ ആം മലാല’- അതാണ് 15കാരിയായ മലാലയുടെ പുസ്തകത്തിന്റെ പേര്. ലണ്ടന്‍ കേന്ദ്രമായ
വെയ്ഡന്‍ലാന്‍ഡ് ആന്റ് നിക്കോള്‍സണ്‍ ആണ് പുസ്തക പ്രസാധകര്‍. ഈ പുസ്തകം ലോകം മുഴുവന്‍ എത്തിച്ചേരും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. വിദ്യാഭ്യാസം നേടാന്‍ പലകുട്ടികളും എത്ര കഷ്ടപ്പാടുകള്‍ നേരിടേണ്ടിവരുന്നു ഇത് ഇതിലൂടെ അവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും.

ലണ്ടനിലെ ചികിത്സകള്‍ക്ക് ശേഷം സുഖം‌പ്രാപിച്ച മലാല ബെര്‍മിങ്ഹാമിലെ സ്കൂളിലാണ് ഇപ്പോള്‍ പഠിക്കുന്നത്.

2012 ഒക്ടോബര്‍ ഒമ്പതിനാണ് താലിബാന്‍ ഭീകരര്‍ മലാലയ്ക്ക് നേരെ വെടിയുതിര്‍ത്തത്.

വെബ്ദുനിയ വായിക്കുക