മരണത്തിന്റെ ഭാഷയാണ് യുദ്ധം: ഫ്രാന്‍സിസ് മാര്‍പാപ്പ

തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2013 (11:57 IST)
PRO
സിറിയന്‍ ജനങ്ങള്‍ക്ക് വേണ്ടി വീണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്തെത്തി. സിറിയയ്ക്കുവേണ്ടി ശനിയാഴ്ച നടത്തിയ പ്രത്യേക പ്രാര്‍ഥനയിലാണ് യുദ്ധമൊഴിവാക്കാന്‍ വീണ്ടും അദ്ദേഹം അഭ്യര്‍ഥിച്ചത്.

സിറിയയില്‍ യുദ്ധമൊഴിവാക്കണമെന്ന് രണ്ടു ദിവസം മുമ്പ് മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു. മനുഷ്യവംശത്തെ ദുഃഖത്തിന്റെയും മരണത്തിന്റെയും ചുഴിയിലേക്ക് വലിച്ചിടരുതെന്ന് ലോകനേതാക്കളോട് ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ത്ഥിക്കുകയായിരുന്നു.

സിറിയയില്‍ ഇടപെടരുത്', 'ഒബാമ, നിങ്ങള്‍ക്കൊരു സ്വപ്നമില്ല; ദുഃസ്വപ്നമേയുള്ളൂ' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പലരും പ്രാര്‍ഥനയ്‌ക്കെത്തിയത്. എന്നാല്‍, ഇവയുമായി സെന്‍റ് പീറ്റേഴ്‌സ് ചത്വരത്തിലേക്ക് കടക്കാന്‍ ഇവരെ അനുവദിച്ചില്ല.

'അക്രമവും യുദ്ധവും മരണത്തിലേക്ക് മാത്രമേ നയിക്കൂ. മരണത്തെപ്പറ്റിയാണ് അവ പറയുന്നത്. മരണത്തിന്റെ ഭാഷയാണ് അക്രമവും യുദ്ധവും-'മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക