മയക്കുമരുന്ന് കേസില്‍ ജാക്കിച്ചാന്റെ മകന്റെ വിചാരണ വെള്ളിയാഴ്ച

ചൊവ്വ, 6 ജനുവരി 2015 (18:26 IST)
മയക്കുമരുന്ന് കൈവശം വച്ചതിന് അറസ്റ്റിലായ പ്രശസ്ത നടന്‍ ജാക്കിച്ചാന്റെ മകന്‍ ജെയ്‌സീ ചാന്റെ വിചാരണ വെള്ളിയാഴ്ച. ബിജീംഗിലെ ഈസ്റ്റേണ്‍ ജില്ലാകോടതിയിലാണ് വിചാരണ നടക്കുന്നത്.ചൈനയില്‍ മയക്കുമരുന്ന് കൈവശം വയ്ക്കുന്നതും വില്‍ക്കുന്നതും വധശിക്ഷ വരെ ലഭിക്കാവുന്ന് ഗുരുതരമായ കുറ്റമാണ്. ഈ സാഹചര്യത്തില്‍ വിചാരണ വളരെ ശ്രദ്ധയോടെയാണ് ലോകം വീക്ഷിക്കുന്നത്.

കഴിഞ്ഞ മാസമാണ് മൈക്കുമരുന്ന് കൈവശം വച്ചതിന് ജാക്കിച്ചാന്റെ മകന്‍ അറസ്റ്റിലാകുന്നത്. ജെയ്സീയുടെ വീട്ടില്‍ നിന്ന് 100 ഗ്രാം മയക്കുമരുന്നാണ് പൊലീസ് കണ്ടെത്തിയത്. മയക്കുമരുന്ന് പ്രചാരനത്തിന് മുന്നില്‍ നിന്നിട്ടുള്ള താരങ്ങളില്‍ ഒരാളാണ് ജാക്കിച്ചാന്‍.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക