മനുഷ്യാവകാശ ധ്വംസനം അവസാനിപ്പിക്കണമെന്ന് കാമറൂണ്‍; തങ്ങള്‍ക്കറിയാം ഇടപെടേണ്ടെന്ന് രജപക്സെ

ഞായര്‍, 17 നവം‌ബര്‍ 2013 (10:34 IST)
PRO
തമിഴ് വംശജര്‍ക്കെതിരായ മനുഷ്യാവകാശ ധ്വംസനങ്ങളില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ആവശ്യം ശ്രീലങ്ക നിരസിച്ചു.

അന്വേഷണം നടത്താന്‍ തങ്ങള്‍ക്കറിയാമെന്നും അതിന് സമയമെടുക്കുമെന്നും ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെ പറഞ്ഞു. കോമണ്‍വെല്‍ത്ത് ഉച്ചകോടിക്കിടെ രജപക്‌സെയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു കാമറൂണ്‍ അന്വേഷണം ആവശ്യപ്പെട്ടത്.

ബ്രിട്ടന് അവരുടേതായ അഭിപ്രായമുണ്ടായിരിക്കാം, പക്ഷേ അന്വേഷണം എപ്പോള്‍ വേണമെന്ന് തീരുമാനിക്കേണ്ടത് തങ്ങളാണെന്നും, എല്ലാവരും ജനാധിപത്യം പിന്‍പറ്റുന്നവരാണെന്നും ചില്ലു കൂട്ടിലുള്ളവര്‍ പരസ്പരം കല്ലെറിയെരുതെന്നും വാര്‍ത്താ സമ്മേളനത്തില്‍ രാജ്പക്‌സെ പറഞ്ഞു.

എല്‍ടിടിഇക്കെതിരായ യുദ്ധകാലയളവില്‍ നടന്ന മനുഷ്യവകാശ ധ്വംസനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ 2014 മാര്‍ച്ചിനകം സ്വതന്ത്ര സമിതിയെ നിയോഗിക്കണമെന്നായിരുന്നു കാമറൂണിന്റ ആവശ്യം.

ഐക്യരാഷ്യ സഭയുടെ വനുഷ്യാവകാശ സമിതിയുടെ അന്വേഷണം നേരിടേണ്ടി വരുമെന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്.ചോഗം ഉച്ചകോടിക്ക് ദിവങ്ങള്‍ക്ക് മുമ്പെ തമിഴ് വംശജയായ ടിവി അവതാരികയ്‌ക്കെതിരായ ലങ്കന്‍ സൈന്യത്തിന്റെ ക്രൂരതയുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

വെബ്ദുനിയ വായിക്കുക