മകന് പച്ചമുട്ടയില്‍ പണികൊടുത്ത അച്ഛനെതിരെ യുട്യൂബില്‍ ചീത്തവിളി

വ്യാഴം, 7 ഫെബ്രുവരി 2013 (13:02 IST)
PRO
ചോക്ലേറ്റിന്റെ കൂടിനകത്ത് കൊച്ചുകുട്ടിക്ക് പച്ചമുട്ട പൊതിഞ്ഞ് കൊടുത്തു. ചോക്ലേറ്റാണെന്ന് കരുതികടിക്കുന്ന കുട്ടി മുട്ട പൊട്ടിയപ്പോള്‍ പേടിച്ച് നിലവിളിച്ചു. ഇത് കണ്ട് ആര്‍ത്ത് ചിരിക്കുന്ന അച്ഛന്‍.

വിചിത്രവും ക്രൂരവുമായ ഈ തമാശ അരങ്ങേറിയത് ബ്രസീലിലാണ്. യുട്യൂബിലൂടെയാണ് ഈ സംഭവം ലോകം കണ്ടത്. അച്ചനെ വിശ്വസിച്ച് ഉള്ളില്‍ ചോക്ലേറ്റാണെന്ന് കരുതി കുറെയധികം സമയം കുട്ടി മുട്ട കടിച്ചു പൊട്ടിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ മുട്ടപൊട്ടിയൊലിച്ചപ്പോള്‍ കുട്ടി ഭയന്ന് നിലവിളിച്ചു.

കുട്ടികള്‍ക്ക് സര്‍പ്രൈസ് സമ്മാനങ്ങള്‍ കിട്ടുന്ന കിന്‍ഡര്‍ ചോക്ലേറ്റിന്റെ കവറിനകത്താണ് കുട്ടിക്ക് അച്ഛന്‍ തന്നെ ഈ ഞെട്ടുന്ന സര്‍പ്രൈസ് കൊടുത്തത്.

കുറെയധികം പേര്‍ ഈ വീഡിയോയെ തമാശയായി തന്നെ കണ്ടപ്പോള്‍ ചില നല്ല അമ്മമാര്‍ ഈ വീഡിയോ കണ്ട് പാവം കുട്ടിയെ പറ്റിച്ച ആ നല്ല അച്ഛനെ നല്ല ചീത്ത പറഞ്ഞു. ഏതായാലും നാല്പതിനായിരത്തിലധികം കമന്റുകള്‍ ഈ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക