മകനെ തലകീഴായി തൂക്കി മര്‍ദ്ദിച്ചു, കൂട്ടില്‍ ബന്ധിച്ചു

തിങ്കള്‍, 4 ജൂണ്‍ 2012 (12:44 IST)
PRO
PRO
മോഷണക്കുറ്റം ആരോപിച്ച് മകനെ ക്രൂരമായി ആക്രമിച്ച പിതാവിന് ജയില്‍. രണ്ടാനമ്മയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചു എന്നാരോപിച്ചാണ് 29-കാരനായ മകനെ ഇയാള്‍ ക്രൂരമായി പീഡിപ്പിച്ചത്. ബ്രിട്ടന്‍കാരനായ പിതാവിന് 16 വര്‍ഷം തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

51-കാരനാണ് പിതാവ്. ഇയാള്‍ മകനെ തന്റെ വര്‍ക്ക്‌ഷോപ്പിലേക്ക് തന്ത്രപൂര്‍വ്വം വരുത്തിക്കുകയായിരുന്നു. തുടര്‍ന്ന് തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചു. ബാസ്ക്കറ്റ് ബോള്‍ ബാറ്റും മെറ്റല്‍ പൈപ്പും ഉപയോഗിച്ചുള്ള മര്‍ദ്ദനമേറ്റ് മകന്റെ രണ്ട് കാലുകളും ഒടിഞ്ഞു. ഒരു ബന്ധുവും പിതാവിനൊപ്പം മര്‍ദ്ദിക്കാനുണ്ടായിരുന്നു. തുടര്‍ന്ന് മകനെ കൂട്ടിലടച്ച് പുറത്തുനിന്ന് പൂട്ടി. ഒരിക്കലും രക്ഷപ്പെടാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തത്.

വിധി പ്രസ്താവിച്ച ലെയ്സെസ്റ്റര്‍ കോടതി പിതാവിന്റെ ക്രൂരതയില്‍ അമ്പരന്നു. സ്വന്തം ചോരയോട് ഒരു പിതാവിന് എങ്ങനെ ഇത് ചെയ്യാന്‍ കഴിഞ്ഞു എന്ന് കോടതി ചോദിച്ചു.

വെബ്ദുനിയ വായിക്കുക