ഭൗതികാവശിഷ്ടം ബഹിരാകാശത്ത്‌ നിമജ്ജനം ചെയ്യാന്‍ അവസരം!

ചൊവ്വ, 13 ഓഗസ്റ്റ് 2013 (13:35 IST)
PRO
PRO
ഭൗതികാവശിഷ്ടം ബഹിരാകാശത്ത്‌ നിമജ്ജനം ചെയ്യാന്‍ അവസരം ഒരുങ്ങുന്നു. ഉറ്റവരുടെയും സുഹൃത്തുക്കളുടെയും ഭൗതികാവശിഷ്ടം ബഹിരാകാശത്ത്‌ നിമജ്ജനം ചെയ്യാന്‍ യുഎസ്‌ ബഹിരാകാശ സംഘടനയായ നാസയില്‍ നിന്ന് വിരമിച്ച തോമസ്‌ സിവെറ്റാണ്‌ അവസരമൊരുക്കുന്നത്‌.

അടുത്ത വര്‍ഷം മുതലാണ് ഭൗതികാവശിഷ്ടം ബഹിരാകാശത്ത്‌ നിമജ്ജനം ചെയ്യാന്‍ അവസരം ലഭിക്കുക. ബഹിരാകാശത്ത്‌ ഭൗതികാവശിഷ്ടം നിമജ്ജനം ചെയ്യാന്‍ ആദ്യ അവസരം അമേരിക്കക്കാര്‍ക്ക് മാത്രമാണ്. 1995 അമേരിക്കന്‍ ഡോളറാണ് ഇതിന് ചെലവ്.

ഭൗതികാവശിഷ്ടവുമായി വിക്ഷേപിക്കുന്ന പേടകം ഏതാനും മാസം ഭൂമിയെ വലംവച്ചശേഷം വാഹനം ഭൗമാന്തരീക്ഷത്തില്‍ തിരികെ പ്രവേശിച്ച്‌ എരിഞ്ഞടങ്ങും. സംരംഭത്തില്‍ പങ്കാളിയാകുന്നവര്‍ക്ക്‌ ഇത് നിരീക്ഷിക്കാനും അവസരമുണ്ട്.

വെബ്ദുനിയ വായിക്കുക