ഭോപ്പാല്‍: ഒളിമ്പിക്സ് എത്തിക്സ് കമ്മിഷണര്‍ രാജിവച്ചു
വ്യാഴം, 26 ജനുവരി 2012 (11:12 IST)
ലണ്ടന്‍ ഒളിമ്പിക്സ് എത്തിക്സ് കമ്മിഷണര്‍ മെറിഡിത് അലക്സാണ്ടര്‍ രാജിവച്ചു. ഭോപ്പാല്‍ വാതക ദുരന്തത്തിന് കാരണക്കാരായ ഡൌ കെമിക്കല്‍സിലെ ഒളിമ്പിക്സിന്റെ സ്പോണ്‍സറാക്കിയതില്‍ പ്രതിഷേധിച്ചാണ് കമ്മിഷണര്‍ രാജിവച്ചത്.
നിരവധി പേര്‍ ഇപ്പോഴും ഭോപ്പാല്‍ ദുരന്തത്തിന്റെ മാരകഫലം അനുഭവിക്കുന്നു. ദുരന്തം നടന്നിട്ട് 27 വര്‍ഷമായിട്ടും ഡൌ കെമിക്കല്‍സ് അപകടസ്ഥലം നിര്‍വീര്യമാക്കിയിട്ടില്ല - മെറിഡിത് പറഞ്ഞു.
മെറിഡിത് ഒളിമ്പിക്സ് എത്തിക്സ് കമ്മിഷണര്‍ സ്ഥാനം രാജിവച്ചത് രാജ്യാന്തര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ സ്വാഗതം ചെയ്തു.