ഭര്‍ത്താവുമായി കലഹിച്ച് ആത്മഹത്യക്കിറങ്ങി; യുവതിയെ രക്ഷിച്ചത് അതിസാഹസികമായി; വീഡിയോ വൈറലാകുന്നു

ബുധന്‍, 10 മെയ് 2017 (11:44 IST)
ഭര്‍ത്താവുമായി വഴക്കിട്ട് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ അഗ്നിശമനസേനാംഗം സാഹസികമായി രക്ഷിച്ചു. പതിനഞ്ചാം നിലയിലെ അപാര്‍ട്ട്‌മെന്റിന്റെ തൂണില്‍ ഇരുന്ന് ചാടുമെന്ന് ഭീഷണി മുഴക്കിയ യുവതിയുടെ വീഡിയോ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലാണ് സംഭവം നടന്നത്.
 
പതിനഞ്ചാം നിലയിലെ അപാര്‍ട്ട്‌മെന്റിന്റെ തൂണില്‍ ഇരുന്ന് ചാടുമെന്ന് ഭീഷണി മുഴക്കിയ യുവതി അവര്‍ അറിയാതെ പിന്നാലെ എത്തിയാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ പിടികൂടിയത്. എന്നാല്‍ രക്ഷിക്കാന്‍ ശ്രമിക്കവേ കുതറിമാറാന്‍ ശ്രമിച്ച യുവതിയെ ബാല്‍ക്കണിയിലുള്ള സഹപ്രവര്‍ത്തകര്‍ക്ക് കൈമാറിയാണ് ജീവന്‍ രക്ഷിച്ചത്.  
 

വെബ്ദുനിയ വായിക്കുക