ഭക്ഷണത്തിനു വേണ്ടി കലാപം; അഭയാര്‍ത്ഥിബോട്ടില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു

തിങ്കള്‍, 18 മെയ് 2015 (13:17 IST)
അഭയാര്‍ത്ഥിബോട്ടില്‍ ഭക്ഷണത്തിനുവേണ്ടി നടന്ന പോരാട്ടത്തില്‍ നൂറു കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. ഇന്തോനേഷ്യ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ അഭയാര്‍ത്ഥി ബോട്ടിലാണ് സംഭവം ഉണ്ടായത്.
 
പോരാട്ടത്തില്‍ നിന്ന് രക്ഷപ്പെട്ട അഭയാര്‍ത്ഥികളെ ഉദ്ധരിച്ച് ബി ബി സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 
ഭക്ഷണത്തിനു വേണ്ടി ബോട്ടില്‍ അതിരൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നതെന്നും കത്തിക്കുത്തു വരെ നടന്നെന്നും രക്ഷപ്പെട്ടവര്‍ പറഞ്ഞു.
 
വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി വലിയ ഏറ്റുമുട്ടലാണ് നടന്നത്. പലരെയും ജീവനോടെയും പരുക്കോടെയും കടലില്‍ തള്ളിയതായും രക്ഷപ്പെട്ടവര്‍  വെളിപ്പെടുത്തി. മനുഷ്യക്കടത്തുകാര്‍ കൈയൊഴിഞ്ഞ ബോട്ടില്‍ നിന്ന് 700 പേരെയാണ് കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടവര്‍ രക്ഷപ്പെടുത്തിയിരുന്നത്.

വെബ്ദുനിയ വായിക്കുക