ബ്ലാക് ജീസസിനെ നാട്ടുകാര്‍ തല്ലിക്കൊന്നു; ആരാധന നടത്തിയിരുന്നത് യുവതികളുടെ കഴുത്തറുത്ത് ചോരകുടിച്ച്!

ശനി, 31 ഓഗസ്റ്റ് 2013 (14:20 IST)
PRO
PRO
പാപ്പുവ ഗിനിയയിലെ മനുഷ്യദൈവമായിരുന്ന സ്റ്റീഫന്‍ താരിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ബ്ലാക്ക് ജീസസ് എന്ന സ്വയം വിശേഷണത്താല്‍ കുപ്രസിദ്ധിയാര്‍ജിച്ച സ്റ്റീഫന്‍ താരി വിശ്വാസികളായ സ്ത്രീകളുടെ കഴുത്തറുത്ത് ചോര ഊറ്റിക്കുടിച്ചാണ് ആരാധന നടത്തിയിരുന്നത്. ഇങ്ങനെ മൂന്ന് യുവതികളെ സ്റ്റീഫന്‍ കൊലപ്പെടുത്തിയിരുന്നു. യഥാര്‍ത്ഥ യേശുവായാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. പാപ്പുവ ന്യൂ ഗിനിയയിലെ മലനിരകളിലാണ് സ്റ്റീഫന്‍ മനുഷ്യദൈവമായി ജീവിച്ചിരുന്നത്.

വിശ്വാസികളായ യുവതികളെ അവരുടെ അമ്മമാരെ സാക്ഷിനിര്‍ത്തിയാണ് ചോര കുടിച്ച് ഇയാള്‍ കൊന്നത്. പരാതിയെത്തുടര്‍ന്ന് സ്റ്റീഫനെതിരെ കേസെടുത്തിരുന്നെങ്കിലും ബലാത്സംഗക്കുറ്റത്തിന് ഇയാളെ തടവിലിടുകയായിരുന്നു. എന്നാല്‍ ഇയാളും അനുയായികളും തടവുചാടി രക്ഷപ്പെട്ടു. ഇയാളുടെ വിചിത്രമായ ആചാരങ്ങള്‍ കാരണം ബലിയാടാകേണ്ടി വന്നത് നിരപരാധികളായ യുവതികളാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ഗ്രാമത്തിലെത്തി ഒരു യുവതിയെ കൊലപ്പെടുത്തിയതോടെയാണ് താരിയെ നാട്ടുകാര്‍ പിടികൂടുന്നത്.

സെമിനാരി വിദ്യാര്‍ഥിയായിരിക്കവെ ഇയാള്‍ നാട്ടിലെമ്പാടും നിരവധി അനുയായികളെ സൃഷ്ടിച്ചിരുന്നു. തന്റെ വിശ്വാസങ്ങള്‍ അതേപടി പാലിക്കുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ നിന്നും സമ്മാനം ലഭിക്കുമെന്ന് പറഞ്ഞാണ് താരി അനുയായികളെ ഒപ്പം കൂട്ടിയത്. ചോര കുടിച്ച് മറ്റൊരു യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ ഇയാളെ പിടികൂടി തല്ലിക്കൊന്നത്. ഇയാള്‍ക്കൊപ്പം അനുയായികളെയും കൊലപ്പെടുത്തി.




വെബ്ദുനിയ വായിക്കുക