ബേനസീര്‍ ഭൂട്ടോ വധക്കേസിന്റെ അഭിഭാഷകനെ വധിച്ച തീവ്രവാദി പൊലീസ് പിടിയില്‍
ശനി, 15 ജൂണ്‍ 2013 (14:03 IST)
PRO
PRO
ബേനസീര്‍ ഭൂട്ടോ വധം, 26/11 മുംബൈ ആക്രമണം തുടങ്ങിയ കേസുകള്‍ വാദിക്കുന്ന പ്രമുഖ അഭിഭാഷകരിലൊരളായ ചൌദരി സുള്‍ഫിക്കര്‍ അലിയെ വധിച്ച കേസില്‍ പിരിച്ചുവിട്ട പാക് ആര്‍മി കേണലിന്റെ മകന്‍ അറസ്റ്റില്‍.
ഇന്റ്ര്നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ അബ്ദുള്ള ഉമറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ആര്‍മിയില്‍ നിന്ന് പിരിച്ചുവിട്ട കേണല്‍ ഖാലിദ് അബ്ബാസിന്റെ മകനാണ് ഉമര്‍. അറസ്റ്റിലായ ഉമര്‍ അഭിഭാഷകനായ ചൌദരി സുള്‍ഫിക്കര്‍ അലിയെ കൊല്ലാന്‍ സഹായിച്ചതിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അഭിഭാഷകനെതിരെ ആക്രമണം നടക്കുന്നതിനിടയില്‍ സുരക്ഷാ ഭടന്‍മാരുടെ വെടിയേറ്റ് ഉമറിന്റെ നടുവിന് താഴെ തളര്‍ന്ന് പോയിരുന്നു. സ്ഫോടനം നടന്നതിനുശേഷം നടത്തിയ ഫിംഗര്‍ പ്രിന്റ് അന്വേഷണത്തിലാണ് ഉമര്‍ പങ്കാളിയാണെന്ന് പൊലീസിന് മനസിലായത്. മറ്റ് പ്രതികളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഉമര്‍ നഗരത്തിലെ ആശുപത്രിയില്‍ ഒളിച്ച് കഴിയുന്നതിനിടയിലാണ് പൊലീസ് പിടിയിലായത്.
ഉമര്‍ ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും നടന്ന നിരവധി സ്ഫോടന പരമ്പരകളില്‍ പങ്കാളിയാണെന്നാണ് പൊലീസിന്റെ ഭാഷ്യം. ഉമറിന് താലിബാനുമായി ഏറെ അടുപ്പമുണ്ടെന്നും പൊലിസ് പറഞ്ഞു. നഗരത്തില്‍ താലിബാന്‍ തീവ്രവാദികള്‍ക്ക് സഹായങ്ങള്‍ നല്‍കുന്ന പ്രധാനിയാണ് ഉമറെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.