തിങ്കളാഴ്ച വെളുപ്പിന് ബെയ്‌റൂട്ട് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഒരു എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നുവീണു. വിമാനത്തില്‍ 85 യാത്രക്കാര്‍ ഉണ്ടായിരുന്നു. അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു എന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍ പെട്ടത്.
ബെയ്‌റൂട്ടില്‍ നിന്ന് അഡ്ഡിസ് അബാബയിലേക്കുള്ള വിമാനം പ്രാദേശിക സമയം രാവിലെ 02:10 ന് ആണ് പറന്നുയര്‍ന്നത്. വിമാനം അഡ്ഡിസ് അബാബയില്‍ 7:50 ന് എത്തിച്ചേരേണ്ടിയിരുന്നത്.