ബാഗ്ദാദില്‍ കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ 34 പേര്‍ കൊല്ലപ്പെട്ടു

ചൊവ്വ, 28 മെയ് 2013 (10:33 IST)
PTI
PTI
ബാഗ്ദാദില്‍ വിവിധ ഇടങ്ങളില്‍ ഉണ്ടായ കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ 34 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനങ്ങളില്‍ 155 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ചയാണ് ബാഗ്ദാദില്‍ പത്ത് ഇടങ്ങളില്‍ സ്ഫോടനം ഉണ്ടായത്.

തെക്കന്‍ ബാഗ്ദാദിലെ ഉം അല്‍ മാലിഫിലാണ് ആദ്യമായി സ്ഫോടനം നടന്നത്. ഈ സ്ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 34 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് വടക്കന്‍ ബാഗ്ദാദിലും മധ്യബാഗ്ദാദിലുമുണ്ടായ സ്ഫോടത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ബാഗ്ദാദിനു സമീപമുള്ള ബയ്യാ, സദാര്‍, സാഡൌന്‍, സമാറായി പള്ളി, വടക്കുകിഴക്കന്‍ പ്രദേശമായ ഹുറിയ എന്നിവിടങ്ങളില്‍ ഉണ്ടായ ഉഗ്രസ്ഫോടനങ്ങളില്‍ 18 പേരാണ് കൊല്ലപ്പെട്ടത്.

ബാഗ്ദാദില്‍ നടന്ന സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും തന്നെ ഏറ്റെടുത്തിട്ടില്ല. നഗരത്തില്‍ കനത്ത സുരക്ഷ ക്രമീകരണങ്ങളോടെ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക