പൌരന്മാരുടെ ടെലിഫോണ്‍, കമ്പ്യൂട്ടര്‍ വിവരങ്ങള്‍ ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ചോര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഫ്രാന്‍സിന്റെ ആഭ്യന്തര വിദേശ രഹസ്യാന്വേഷണ ഏജന്‍സികളാണ് രഹസ്യങ്ങള്‍ ചോര്‍ത്തുന്നതെന്ന് പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രാജ്യത്തിന് അകത്തുള്ള ഫോണ്‍വിളികളും വിദേശത്തേക്കുള്ള ഫോണ്‍ വിളികളുമാണ് ചോര്‍ത്തുന്നത്. എന്നാല്‍ ഈ ചോര്‍ത്തലില്‍ ഉള്ളടക്കം മാത്രമാണ് രേഖപ്പെടുത്തുന്നതെന്ന് ചോര്‍ത്തലില്‍ പങ്കുള്ള ഉദ്വോഗസ്ഥന്‍ പറഞ്ഞു.
നേരത്തെ അമേരിക്ക പൌരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിനെ കര്‍ശനമായി വിമര്‍ശിച്ച രാജ്യമാണ് ഫ്രാന്‍സ്. എന്നാല്‍ ഈ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി.