ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസി ഒരു ദിവസത്തെ സന്ദര്‍ശനത്തിന് ഇറാഖിലെത്തി. അധികാരമേറ്റ ശേഷം ആദ്യമായാണ് സര്‍ക്കോസി ഇറാഖ് സന്ദര്‍ശിക്കുന്നത്. ഇറാഖുമായുള്ള ബന്ധം ദൃഢമാക്കുന്നതിന്‍റെ ഭാഗമായാണ് സന്ദര്‍ശനം.
ഇറാഖി പ്രസിഡന്‍റ് ജലാല്‍ തലബാനി സര്‍കോസിയെ സ്വീകരിച്ചു. 2007 ഓഗസ്റ്റില്‍ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ബര്‍ണാഡ് കൌച്നര്‍ ഇറാഖ് സന്ദര്‍ശിച്ച ശേഷം ആദ്യമായാണ് ഒരു മുതിര്‍ന്ന ഫ്രഞ്ച് നേതാവ് ഇറാഖ് സന്ദര്‍ശിക്കുന്നത്. ഇറാഖില്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യ സേനയില്‍ ഫ്രാന്‍സും പങ്കാളിയാണ്.
കനത്ത സുരക്ഷയാണ് പ്രസിഡന്‍റിന് ഇറാഖില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സൂചന. നേരത്തെ വിടവാങ്ങലിന് മുന്‍പ് ഇറാഖ് സന്ദര്‍ശിച്ച അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷിന് നേരെ ഒരു പത്രപ്രവര്‍ത്തകന്‍ ഷൂസ് എറിഞ്ഞിരുന്നു.