താന്‍ പൈലറ്റാണെന്ന് ഫേസ്ബുക്കിലൂടെ സ്വയം പ്രഖ്യാപിച്ചയാള്‍ പിടിയില്‍. ഫേസ്ബുക്കിലെ അക്കൌണ്ടില്‍ ആന്‍ഡ്രിയ സിര്ലോ എന്ന പേരാണ് ഇയാള്‍ നല്‍കിയിരുന്നത്. എന്നാല്‍ 32-കാരനായ ഇയാളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇറ്റലി ടുറിന് വിമാനത്താവളത്തില്‍, പൈലറ്റ് വേഷത്തോടെയാണ് ഇയാള്‍ അറസ്റ്റിലായത്.
പ്രമുഖ വിമാന കമ്പനിയായ ലുഫ്ത്താനസയുടെ പൈലറ്റ് ആണ് താന്‍ എന്നാണ് ഇയാള്‍ ഫേബ്സുക്കില്‍ പരിചയപ്പെടുത്തിയത്. ഇയാളുടെ പക്കല്‍ നിന്ന് വ്യാജ പൈലറ്റ് ലൈസന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ കോക്പിറ്റില്‍ ഇരുന്ന് യാത്ര ചെയ്തതായും പൊലീസ് പറഞ്ഞു.
എന്നാല്‍ ഇയാള്‍ എങ്ങനെ കോക്പിറ്റില്‍ കടന്നുകൂടി എന്നത് ടുറിന് വിമാനത്താവള അധികൃതരെയും അമ്പരപ്പിച്ചിരിക്കുകയാണ്.