ഫേഷ്യല്‍ മാസ്ക് കണ്ട് പേടിച്ച വൃദ്ധയ്ക്ക് നഷ്ടപരിഹാരം!

ശനി, 29 മാര്‍ച്ച് 2014 (12:13 IST)
PRO
PRO
ഫേഷ്യല്‍ മാക്സ് ധരിച്ച് കാര്‍ ഓടിച്ച സ്ത്രീയെ കണ്ട് പേടിച്ച പ്രായമായ സ്ത്രീയ്ക്ക് നഷ്ടപരിഹാരം. ചൈനയിലാണ് സംഭവം.

ഉടന്‍ തന്നെ കാണാനെത്തണമെന്ന് ആവശ്യപ്പെട്ട് ചാങ് എന്ന സ്ത്രീയ്ക്ക് സുഹൃത്തിന്റെ ഫോണ്‍ സന്ദേശം ലഭിച്ചു. ഈ സമയം ചാങ് ഫേഷ്യല്‍ ചെയ്തിരിക്കുകയായിരുന്നു. സമയം നഷ്ടപ്പെടുത്തേണ്ടെന്ന് കരുതി അവര്‍ ഫേഷ്യല്‍ മാക്സ് കഴുകി കളയാതെ തന്നെ കാര്‍ എടുത്ത് പുറപ്പെട്ടു.

ചാങ് കാര്‍ വഴിയരികില്‍ നിര്‍ത്തിയപ്പോള്‍ ഒരു പ്രായമായ സ്ത്രീ അതുവഴി വന്നു. ചാങിന്റെ മുഖം കണ്ട് പേടിച്ച് അവര്‍ ബോധരഹിതയായി സ്ത്രീ കാറിനരികില്‍ വീണു.

സ്ത്രീയുടെ ഭര്‍ത്താവാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്.

പൊലീസെത്തി ചാങിനോട് ആ സ്ത്രീക്ക് 32 ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു.

വെബ്ദുനിയ വായിക്കുക