ഫാഷന്‍ ഷോ; മുസ്ലീം പെണ്‍കുട്ടിയെ എറിഞ്ഞു കൊന്നു!

ചൊവ്വ, 31 മെയ് 2011 (19:08 IST)
PRO
PRO
ഫാഷന്‍ ഷോയില്‍ പങ്കെടുത്ത കുറ്റത്തിന് ഒരു മുസ്ലീം പെണ്‍‌കുട്ടിയെ എറിഞ്ഞുകൊന്നു. ഉക്രൈനിലാണ് ഇസ്ലാമിക നിയമം തെറ്റിച്ച പത്തൊമ്പതുകാരിക്ക് സ്വജീവന്‍ വില നല്‍കേണ്ടിവന്നത്.

കത്യ കോറന്‍ എന്ന പെണ്‍കുട്ടിയുടെ മൃതദേഹം വനപ്രദേശത്താണ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായി ഒരാഴ്ച കഴിഞ്ഞാണ് മൃതദേഹം കണ്ടുകിട്ടിയതെന്ന് ‘ഡെയ്‌ലി മെയില്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്ലാമിക നിയമം തെറ്റിച്ചതിന് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു എന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് ഫാഷന്‍ ഷോയില്‍ മൂന്നാം സ്ഥാനം ലഭിച്ചിരുന്നു.

ശിക്ഷ നടപ്പാക്കിയ മൂന്നംഗ സംഘത്തിലെ ബിഹാല്‍ ഗാസിയെവ് എന്നയാള്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ശിക്ഷ നടപ്പാക്കിയതിനെ കുറിച്ച് തനിക്ക് മനസ്താപമൊന്നുമില്ല എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

വെബ്ദുനിയ വായിക്കുക