പ്രിന്‍സ് വില്യമിന് ജനിതകമായി ഇന്ത്യന്‍ ബന്ധം

ശനി, 15 ജൂണ്‍ 2013 (18:38 IST)
PRO
ബ്രിട്ടീഷ്‌ രാജകുമാരന്‍ വില്യമിനെപ്പറ്റി ചരിത്രപരമായ ഒരു കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് ജനിതക ശാസ്ത്ര വിദഗ്ദര്‍. ഇന്ത്യന്‍ വംശപരമ്പരയില്‍പ്പെട്ട ആളാണ് വില്യം രാജകുമാരനെന്നാണ് ഡിഎന്‍എ ഫലം. ഡയാന രാജകുമാരിയുടെ പൂര്‍വികര്‍ വഴിയാണു വില്യം രാജകുമാരന്റെ ഇന്ത്യന്‍ ബന്ധം.

വില്യമിന്റെ ബന്ധുക്കളുടെ ഉമിനീര്‍ സാമ്പിളുകള്‍ പരിശോധിച്ചതില്‍നിന്നാണു എഡിന്‍ബര്‍ഗ്‌ സര്‍വകലാശാലയിലെ ജനിതകശാസ്‌ത്ര വിദഗ്‌ധനായ ജിം വില്‍സണിന്റെ നേതൃത്വത്തിലുള്ള വിദഗ്‌ധസംഘം ഈ കണ്ടെത്തല്‍ നടത്തിയത്‌. അത്യപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ എംടി ഡിഎന്‍എ അമ്മ വഴിയാണു പിന്‍തലമുറയ്‌ക്കു കിട്ടുന്നത്‌.

ലോകമെമ്പാടുമായി ഇക്കാലത്തിനിടെ ആകെ വില്യമിനെ കൂടാതെ 14 പേര്‍ക്കാണ്‌ എംടി ഡിഎന്‍എ. കണ്ടെത്തിയിട്ടുള്ളത്‌. ഇവരില്‍ 13 പേര്‍ ഇന്ത്യക്കാരും ഒരാള്‍ നേപ്പാളിയുമാണ്‌. ഡയാനയുടെ പൂര്‍വപിതാക്കന്മാരില്‍ ഒരാള്‍ക്കുള്ള ഗുജറാത്ത്‌ ബന്ധമാണു വില്യമിനെ ഇന്ത്യന്‍ വംശപരമ്പരയുമായി അടുപ്പിക്കുന്നത്‌.

പരിശോധനയ്‌ക്കായി ഉപയോഗിച്ച ഉമിനീര്‍ സാമ്പിളുകളില്‍ എംടിഡിഎന്‍എ. ഒഴികെ എല്ലാ ഡിഎന്‍എ ഘടകങ്ങളും യൂറോപ്പില്‍ കാണപ്പെടുന്നവയാണ്‌.

വെബ്ദുനിയ വായിക്കുക