പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനായി ഹിലാരി മത്സരിക്കും

തിങ്കള്‍, 13 ഏപ്രില്‍ 2015 (08:30 IST)
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരിക്കുമെന്ന് ഹിലാരി ക്ലിന്റണ്‍. ഇത് രണ്ടാം തവണയാണ് ഹിലാരി ക്ലിന്റണ്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരിക്കുന്നത്. 
 
2008ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രൈമറി സ്ഥാനാര്‍ഥിയായിരുന്നു ഹിലാരി ക്ലിന്റണ്‍. എന്നാല്‍, ഹിലാരി ഒബാമയോട് പരാജയപ്പെടുകയായിരുന്നു. അടുത്ത വര്‍ഷമാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
 
മത്സരിക്കുന്ന വിവരം വീഡിയോ സന്ദേശത്തിലൂടെയാണ് ഹിലാരി ക്ലിന്റണ്‍ പ്രഖ്യാപനം നടത്തിയത്. 
 
താന്‍ ചിലത് ചെയ്യാന്‍ തയ്യാറെടുക്കുന്നു. പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുന്നു. എല്ലാ ദിവസവും അമേരിക്കയ്ക്ക് ഒരു ചാമ്പ്യനെ വേണം. ആ ചാമ്പ്യനാകുകയാണ് തന്റെ ലക്‌ഷ്യമെന്ന് ആയിരുന്നു ഹിലാരിയുടെ വീഡിയോ സന്ദേശം.

വെബ്ദുനിയ വായിക്കുക