പൊതുസ്ഥലങ്ങളിലെ പാര്‍ക്കിംഗ് ഫീസ് ദുബായ് പുതുക്കി നിശ്ചയിച്ചു

വെള്ളി, 11 മാര്‍ച്ച് 2016 (02:12 IST)
ദുബായിയില്‍ പൊതുസ്ഥലങ്ങളിലെ പാര്‍ക്കിങ്ങ് ഫീ പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പലയിടത്തും ഇരട്ടിയോളമാണ് നിരക്കു വര്‍ധിപ്പിച്ചത്. മണിക്കൂറിന് രണ്ട് ദിര്‍ഹമായിരുന്ന പാര്‍ക്കിങ്ങ് നിരക്കുകള്‍ നാലു ദിര്‍ഹമാക്കി ഉയര്‍ത്തി. പുതുക്കിയ നിരക്ക് നിലവില്‍ വന്നു. 
 
ദുബായി കിരീടവകാശിയും എക്‌സിക്യൂട്ടീവ് കൗണ്സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ആണ് ഇതുസംബ്‌ന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
 
ഉത്തരവ് പ്രകാരം ദുബായിയിലെ മുപ്പതിനായിരത്തോളം വരുന്ന പൊതു ഇടങ്ങളിലെ പാര്‍ക്കിങ്ങ് നിരക്കില്‍ വര്‍ദ്ദനവുണ്ടാകും. രണ്ട് മണിക്കൂറിന് ആറു ദിര്‍ഹവും മൂന്നുമണിക്കൂറിന് എട്ട് ദിര്‍ഹവുമാണ് വലിയ പാര്‍ക്കിങ്ങ് കേന്ദ്രങ്ങളിലെ വര്‍ദ്ധിപ്പിച്ച നിരക്ക്. ദീര്‍ഘനാളത്തേക്കുള്ള പാര്‍ക്കിങ്ങ് നിരക്കുകളിലും വര്‍ധന വരുത്തിയിട്ടുണ്ട്. ആറുമാസത്തേക്ക് 2500 ദിര്‍ഹവും ഒരു വര്‍ഷത്തേക്ക് 4500 ദിര്‍ഹവുമാണ് പുതിയ നിരക്ക്. രാവിലെ എട്ടുമണിമുതല്‍ രാത്രി പത്തുമണിവരെയാണ് പൊതുസ്ഥലങ്ങളില്‍ പാര്‍ക്കിങ്ങ് ഫീ ഈടാക്കുക. 
 

വെബ്ദുനിയ വായിക്കുക