പൈലറ്റിന് ഐസ്ക്രീം കൊതി, ഹെലികോപ്ടര്‍ ബീച്ചില്‍ ഇറക്കി!

തിങ്കള്‍, 21 മെയ് 2012 (15:54 IST)
PRO
PRO
പൈലറ്റ് ആയാലും ഐസ്ക്രീം കഴിക്കാന്‍ കൊതി മൂത്താല്‍ ഇങ്ങനെയാണ്- നേരെ ഐസ്ക്രീം പാര്‍ലറിലേക്ക് വിടും. ഇവിടെ ആകാശത്ത് വച്ച് ഐസ്ക്രീം നുണയാന്‍ കൊതി തോന്നിയ പൈലറ്റ് ഹെലികോപ്ടര്‍ ബീച്ചില്‍ ലാന്റ് ചെയ്യുകയായിരുന്നു.

ബ്രിട്ടിഷ് റസ്ക്യൂ ഹെലികോപ്ടറിന്റെ പൈലറ്റാണ് തനിക്കും സംഘാംഗങ്ങള്‍ക്കും ഐസ്ക്രീം കഴിക്കാനായി ബീച്ചില്‍ ലാന്റ് ചെയ്തത്. ബ്രിട്ടന്‍ നോര്‍ത്ത്‌ഫ്ലോക്കിലെ വിന്റര്‍ടണ്‍-ഓണ്‍ -സീയുടെ മണല്‍പ്പരപ്പില്‍ ഹെലികോപ്ടര്‍ ഇറങ്ങിയത് കണ്ട് ആളുകള്‍ അമ്പരന്നു.

തുടര്‍ന്ന് ബീച്ച് കഫേയില്‍ എത്തിയ സംഘം ഐസ്ക്രീം വാങ്ങികഴിക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക