പെറുവില്‍ ബസ് കൊക്കയില്‍ വീണ് 14 മരണം

വെള്ളി, 20 ഡിസം‌ബര്‍ 2013 (09:49 IST)
PRO
പെറുവിലെ ഏന്‍കാഷ് മേഖലയില്‍ നിയന്ത്രണം വിട്ട ബസ് ഇരുപത് മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 14 യാത്രക്കാര്‍ മരിച്ചു. 25 പേര്‍ക്ക് പരുക്കേറ്റു.

ഇതില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. 48 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. പെറു തലസ്ഥാനമായ ലിമയില്‍ നിന്ന് 280 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം.

റോഡുകളുടെ ശോചനീയാവസ്ഥയും ഡ്രൈവര്‍മാരുടെ പരിചയക്കുറവും മൂലം പെറുവില്‍ അപകടങ്ങള്‍ പതിവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2011ല്‍ 3,411 പേരും 2012ല്‍ 4,050 പേരുമാണ് പെറുവിലുണ്ടായ റോഡപകടങ്ങളില്‍ മരിച്ചത്.

വെബ്ദുനിയ വായിക്കുക