പുടിന്‍ വിരുദ്ധ നേതാവിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ

വെള്ളി, 19 ജൂലൈ 2013 (16:50 IST)
PRO
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ വിരുദ്ധ നേതാവിന് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ. പുടിന്‍ വിരുദ്ധ നേതാവ് അലക്‌സി നവാല്‍നിക്കാണ് അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചത്.

റഷ്യയിലെ കിര്‍വോറിലെ സര്‍ക്കാര്‍ വക മരക്കമ്പനിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ വില വരുന്ന മരത്തടികള്‍ കടത്തിയെന്ന കുറ്റത്തിനാണ് നവാല്‍നിയെ ശിക്ഷിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും നവാല്‍നി പറഞ്ഞു.

പുടിന്‍ സര്‍ക്കാരിന്റെ ഭരണത്തിനെതിരെ പ്രസംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ നടത്തിവരികയായിരുന്നു. കോടതി വിധിക്കെതിരെ നവാല്‍നി അനുകൂലികള്‍ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്

വെബ്ദുനിയ വായിക്കുക