പാചകവാതക ടാങ്കറിന് തീപിടിച്ച് 100 മരണം

വെള്ളി, 25 ഡിസം‌ബര്‍ 2015 (13:11 IST)
നൈജീരിയയില്‍ വന്‍ പാചക വാതക ടാങ്കര്‍ അപകടം. ടാങ്കറിന് തീ പിടിച്ച് 100 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പാചകവാതകം നിറച്ച ടാങ്കറില്‍ നിന്ന് വാതകം ബാരലുകളില്‍ നിറയ്ക്കുന്നതിനിടെ അപകടമുണ്ടാകുകയായിരുന്നു.
 
ഫാക്ടറി ജീവനക്കാരും പാചകവാതക സിലിണ്ടറുകള്‍ വാങ്ങാനായി എത്തിയവരും അപകടത്തില്‍ പെടുകയായിരുന്നു. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത രീതിയിലാണുള്ളത്. 
 
വ്യവസായ നഗരമായ നൂവിയിലാണ് അപകടമുണ്ടായത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് അഗ്നിബാധ നിയന്ത്രണവിധേയമാക്കിയത്.

വെബ്ദുനിയ വായിക്കുക