പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടായേക്കും

ചൊവ്വ, 31 ജനുവരി 2012 (11:20 IST)
PRO
PRO
പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ്‌ നേരത്തേ നടന്നേക്കുമെന്ന് പ്രധാനമന്ത്രി യൂസഫ്‌ റാസാ ഗിലാനി സൂചന നല്‍കി. 2013 മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ഈ വര്‍ഷം മേയില്‍ ബജറ്റ്‌ അവതരിപ്പിച്ച ശേഷം തെരഞ്ഞെടുപ്പ്‌ നടത്താമെന്ന കണക്കുകൂട്ടല്‍ ആണ് ഇപ്പോഴുള്ളതെന്നും ഗിലാനി മാധ്യമങ്ങളോട് പറഞ്ഞു.

ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ തെരഞ്ഞെടുപ്പ്‌ നടക്കാന്‍ സാധ്യതയുണ്ടെന്ന് ഭരണകക്ഷിയായ പാകിസ്ഥാന്‍ പീപ്പിള്‍സ്‌ പാര്‍ട്ടിയുടെ വിവിധ നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ്‌ നേരത്തെ നടത്തണം എന്നാണ് പ്രതിപക്ഷകക്ഷികളുടേയും അഭിപ്രായം.

വെബ്ദുനിയ വായിക്കുക