പാകിസ്ഥാന്‍ കരസേനാ മേധാവി നിയന്ത്രണരേഖ സന്ദര്‍ശിച്ചു

ചൊവ്വ, 10 ഡിസം‌ബര്‍ 2013 (21:23 IST)
PRO
PRO
പാകിസ്ഥാന്റെ പുതിയ കരസേനാ മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് നിയന്ത്രണരേഖ സന്ദര്‍ശിച്ചു. രാജ്യത്തെ സൈനിക താവളങ്ങളിലെ സ്ഥിതിഗതികള്‍ നേരില്‍കണ്ട് വിലയിരുത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണരേഖയിലെ സന്ദര്‍ശനമെന്ന് പാകിസ്ഥാന്‍ ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തു.

നവംബറില്‍ കരസേനാ മേധാവിയായി ചുമതലയേറ്റ ശേഷം ഇന്ത്യ-പാക് നിയന്ത്രണരേഖയില്‍ റഹീല്‍ ഷെരീഫ് നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. നിയന്ത്രണരേഖയിലെ സുരക്ഷാ ചുമതലയുള്ള ഓഫീസര്‍മാരും സൈനികരുമായും സ്ഥിതിഗതികള്‍ റഹീല്‍ ഷെരീഫ് ചോദിച്ചറിഞ്ഞു.

മുന്‍ കരസേനാ മേധാവി ജനറല്‍ അഷ്ഫാഖ് കയാനിയുടെ പിന്‍ഗാമിയായാണ് റഹീല്‍ ഷെരീഫിനെ തെരഞ്ഞെടുത്തത്.

വെബ്ദുനിയ വായിക്കുക