പാകിസ്ഥാനില്‍ ഫ്രഞ്ചുകാര്‍ക്ക് ഭീകരവാദ പരിശീലനം

തിങ്കള്‍, 26 മാര്‍ച്ച് 2012 (10:44 IST)
PRO
PRO
ഫ്രഞ്ചുകാരായ മുസ്ലീങ്ങളെ താലിബാന്‍ ഭീകരവാദം പരിശീലിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലാണ് പരിശീലനം നല്‍കുന്നതെന്ന് പാക് ഇന്റലിജന്‍സിന് വിവരം ലഭിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 85 ഓളം ഫ്രഞ്ചുകാര്‍ക്ക് വടക്കന്‍ വസീരിസ്ഥാനിലെ ഗോത്രമേഖലയില്‍ താലിബാന്‍ പരിശീലനം ലഭിച്ചിട്ടുണ്ട് എന്നാണ് പാക് ഇന്റലിജന്‍സിന് വ്യക്തമാക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും ഫ്രാന്‍സിന് പുറമെ വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും പൌരത്വം ഉള്ളവരാണ്.

തെക്കന്‍ ഫ്രാന്‍സില്‍ ഏഴുപേരെ വെടിവച്ചുകൊന്ന സംഭവം താബിലാന്‍ പരിശീലനം ലഭിച്ച ഫ്രഞ്ചുകാര്‍ ആസൂത്രണം ചെയ്തതാണെന്നാണ് സംശയിക്കുന്നത്. ഈ കേസില്‍ സശയിക്കപ്പെടുന്ന അള്‍ജീരിയന്‍ വംശജനായ ഫ്രഞ്ചുകാരന്‍ മൊഹമ്മദ് മീറ സംഘാംഗമാണെന്നാണ് സൂചന.

English Summary: Pakistani intelligence officials say dozens of French Muslims have been training with the Taliban in northwest Pakistan.

വെബ്ദുനിയ വായിക്കുക