പാകിസ്ഥാനിലെ വനിതാ നേതാവിനെ വെടിവച്ചു കൊന്നു

ഞായര്‍, 18 ഓഗസ്റ്റ് 2013 (11:41 IST)
PRO
പാകിസ്ഥാനിലെ അവാമി നാഷണല്‍ പാര്‍ട്ടിയുടെ വനിതാ നേതാവ് നജ്മ ഹനീഫ്(35)യും വെടിയേറ്റു മരിച്ചു. ഇവരുടെ ഭര്‍ത്താവും മകനും താലിബാന്‍ ചാവേര്‍ബോംബ് സ്ഫോടനത്തില്‍ 2011ല്‍ കൊല്ലപ്പെട്ടിരുന്നു.

വെള്ളിയാഴ്ച രാത്രി അവരുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. താലിബാനെ എതിര്‍ക്കുകയും ഖൈബര്‍ പഷ്തൂണ്‍ഖ്വ പ്രവിശ്യയിലെ പട്ടാള നടപടികളെ പിന്തുണയ്ക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് അവാമി.

വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഇവരുടെ വീട്ടില്‍ കടന്ന അഞ്ജാതന്‍ വെടിയുതിര്‍ത്തത്. തലക്കും മുഖത്തും പരുക്കേറ്റ നജ്മ ആശുപത്രിയില്‍ വച്ചാണ് മരണത്തിനു കീഴടങ്ങിയത്.

വെബ്ദുനിയ വായിക്കുക