പള്ളിയില്‍ കയറിയ ‘യേശു ക്രിസ്തു’ അറസ്റ്റില്‍ !

ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (17:02 IST)
യേശു ക്രിസ്തുവെന്ന് സ്വയം വിശേഷിപ്പിച്ച് ഈജിപ്ഷ്യം പൌരന്‍ ദുബായിയിലെ മുസ്ലീം പള്ളിയില്‍ കയറി. ബര്‍ ദുബായിലെ പള്ളിയിലാണ് സ്വയം വിശേഷിപ്പിച്ച പ്രവാചകന്‍ പ്രവേശിച്ചത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ എമിററ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേരും മറ്റ് വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല.

യേശു ക്രിസ്തുവെന്ന് വിശേഷിച്ച ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഒരു മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥന്‍ പറഞ്ഞു. യേശു ക്രിസ്തുവെന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിക്കുന്നതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. രാജ്യത്തെ നിയമ പ്രകാരം മതത്തെ അപമാനിച്ചതിന് ഇയാള്‍ അഴിയെണ്ണേണ്ടി വരുമെന്നാണ് സൂചന.

സുന്നി മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണ് യു എ ഇ. ഇവിടെ താമസമാക്കിയ വിദേശികളിലധികവും മുസ്ലീങ്ങളാണ്. 3.5% ക്രിസ്ത്യാനികള്‍ മാത്രമാണ് യു എ ഇയില്‍ ഉള്ളത്. അറബ് രാജ്യങ്ങളില്‍ മൊത്തമായി 1.25 മില്യന്‍ ക്രൈസ്തവര്‍ ഉണ്ട്.

വെബ്ദുനിയ വായിക്കുക