ഇസ്രായേല്‍ 198 പലസ്തീന്‍ തടവുകാരെ മോചിപ്പിച്ചു. പലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന്‍റെ സമാധാന ശ്രമങ്ങള്‍ക്ക് ഇത് സഹായകമാകുമെന്ന് കരുതപ്പെടുന്നു.
മോചിപ്പിക്കപ്പെട്ട തടവുകാരില്‍ ദീര്‍ഘകാലമായി തടവില്‍ കഴിയുന്ന സയദ് അല്‍ അതബയും ഉള്‍പ്പെടുന്നു. ഡെമോക്രാറ്റിക് ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പലസ്തീന്‍ അംഗമാണ് സയദ്.
നമ്മുടെ അമ്മമാര്‍ക്കും ജനങ്ങള്‍ക്കും അതീവ സന്തോഷകരമായ ദിവസമാണ് ഇന്ന്. ഇത് ചെറിയ ഒരു തുടക്കമാണ്. ഇനിയും ആയിരക്കണക്കിന് തടവുകാര്‍ ഇസ്രായേല്‍ ജയിലുകളിലുണ്ട്- അതബ പറഞ്ഞു.
അതബയെ 1977ലാണ് അറസ്റ്റ് ചെയ്തത്. ഒരു ഇസ്രായേലി സ്ത്രീ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഫോടനത്തില്‍ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അതബയെ അറസ്റ്റ് ചെയ്തത്.
തടവുകാരെ മോചിപ്പിക്കുന്നത് എളുപ്പമല്ല. പ്രത്യേകിച്ചും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെട്ടിട്ടുള്ളവരെ- ഇസ്രായേല്‍ പ്രധാനമന്ത്രി എഹൂദ് ഒല്‍മര്‍ട്ടിന്‍റെ വക്താവ് മാര്‍ക് രെഗെവ് പറഞ്ഞു.