പരസ്പരം പോരാടുന്നത് നിര്‍ത്തണമെന്ന് അല്‍ സവാഹിരിയുടെ ആഹ്വാനം

വെള്ളി, 24 ജനുവരി 2014 (10:10 IST)
PRO
പരസ്പരം പോരടിക്കുന്നത് നിര്‍ത്തണമെന്നും യോജിച്ച് നില്‍ക്കണമെന്നും സിറിയയിലെ ഇസ്ലാമിക വിഭാഗങ്ങളോട് അല്‍ഖ്വെയ്ദ മേധാവി അയ്മന്‍ അല്‍ സവാഹിരിയുടെ ആഹ്വാനം.

സിറിയന്‍ വിമതരായ അല്‍ നുസ്ര മുന്നണിയും ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയയും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതിനെത്തുടര്‍ന്നാണ് സവാഹിരിയുടെ ഐക്യത്തിനായുള്ള ആഹ്വാനം.

പരസ്പരം പോരടിക്കാതെ സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദിനെ പുറത്താക്കാനുള്ള ശ്രമം തുടരണമെന്നും സവാഹിരി ആഹ്വാനം ചെയ്തു. ഭിന്നത പരിഹരിക്കാന്‍ ജുഡീഷ്യല്‍ സമിതിയെ നിയോഗിക്കണമെന്നും യു ട്യൂബിലൂടെ പുറത്തുവിട്ട ശബ്ദസന്ദേശത്തില്‍ സവാഹിരി നിര്‍ദേശിച്ചു.

വെബ്ദുനിയ വായിക്കുക