പതിനഞ്ചാം നിലയില്‍ നിന്ന് വീണിട്ടും യുവാവ് ‘സ്റ്റില്‍ വെല്‍’!
ചൊവ്വ, 18 ജൂണ്‍ 2013 (10:00 IST)
PRO
PRO
ടോം സ്റ്റില്‍വെല്‍ എന്ന 20കാരനാണ് കെട്ടിടത്തിന്റെ പതിനഞ്ചാം നിലയില്‍നിന്നു വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടത്. ചില എല്ലുകള്‍ ഒടിഞ്ഞെങ്കിലും കാര്യമായ മറ്റ് പരുക്കുകള്‍ ഒന്നും ഉണ്ടായില്ല.
അവധിക്കാലം ആഘോഷിക്കാന്‍ ന്യൂസിലന്‍ഡില്‍ എത്തിയ ബ്രിട്ടിഷ് യുവാവ് സ്റ്റില്‍വെല്‍ മദ്യലഹരിയില്‍ ആണ് കെട്ടിടത്തില്‍ നിന്ന് താഴെപ്പോയത്. ഞായറാഴ്ച പുലര്‍ച്ചെ അയല്‍വാസിയുടെ ബാല്‍ക്കണിയില്‍ നിന്ന് തന്റെ ഫ്ലാറ്റിലെ ബാല്‍ക്കണിയിലേക്ക് ചാടാനായിരുന്നു യുവാവിന്റെ ശ്രമം. ചാട്ടം പിഴച്ചു. പിടിവിട്ടു ഇയാള്‍ താഴേക്ക് പോയി.
എന്നാല്‍ വീഴ്ചയ്ക്കിടെ പതിമൂന്നാം നിലയിലെ ഒരു ഫ്ലാറ്റിന്റെ മേല്‍ക്കൂരയില്‍ തട്ടി താഴേക്ക് പോയതാണ് വീഴ്ചയുടെ ആഘാതം കുറയാന്‍ ഇടയാക്കിയത്. ഇയാള്‍ ആശുപത്രിയില്‍ സുഖംപ്രാപിക്കുകയാണ്.