ന്യൂസീന്‍ഡില്‍ ശക്തമായ ഭൂചലനം

തിങ്കള്‍, 20 ജനുവരി 2014 (15:04 IST)
PRO
തലസ്ഥാനമായ വെല്ലിങ്ടണ്‍ ഉള്‍പ്പെടുന്ന മധ്യ ന്യൂസീന്‍ഡില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയില്‍ 6.3 തീവ്രത രേഖപ്പെടുത്തി. എന്നാല്‍ , കാര്യമായ നാശനഷ്ടമൊന്നും ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

വെല്ലിങ്ടണിന് 150 കിലോമീറ്റര്‍ വടക്കുകിഴക്കുള്ള വായിരരാപ്പ മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇവിടെ ഏതാനും വീടുകള്‍ക്ക് നാശനഷ്മുണ്ടായിട്ടുണ്ട്. ഏതാനും വീടുകളുടെ ചിമ്മിനികളും ജനലുകളും തകര്‍ന്നിട്ടുണ്ട്. എന്നാല്‍ , ആര്‍ക്കും പരുക്കേറ്റിട്ടില്ല. പാറക്കഷ്ണങ്ങള്‍ വീണ് ദേശീയപാതയില്‍ ഗതാഗതം അല്‍പനേരം തടസ്സപ്പെട്ടു.

വെബ്ദുനിയ വായിക്കുക