കൊവിഡ് 19നെ തുടർന്നുണ്ടായ ലോക്ക് ഡൗണിൽ പെട്ട് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിനു പ്രവാസികളെ മടക്കി കൊണ്ടുവരാനുള്ള തയ്യാറെടുപ്പിൽ സർക്കാർ. ഇതിന്റെ ഭാഗമായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ ഇതിനോടകം 320463 പ്രവാസികള്‍ പേര് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് നോര്‍ക്ക രജിസ്‌ട്രേഷന്‍ ആരംഭിച്ചത്.
തൊഴില്‍/താമസ വിസയില്‍ എത്തിയ 223624 പേർ, സന്ദര്‍ശന വിസയിലുള്ള 57436 പേർ, ആശിത്ര വിസയില്‍ എത്തിയ 20219 പേർ, വിദ്യാര്‍ത്ഥികള്‍ 7276, ട്രാന്‍സിറ്റ് വിസയില്‍ 691, മറ്റുള്ളവര്‍11327 പേർ എന്നിങ്ങനെയാണ് മടങ്ങിവരാനായി പേര് രജിസ്റ്റര്‍ ചെയ്തവരുടെ കണക്ക്. തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ 56114 പേരും വാര്‍ഷികാവധി കാരണം വരാന്‍ ആഗ്രഹിക്കുന്നവര്‍ 58823 പേരുമുണ്ട്.
നിലവിലെ കണക്കുകൾ അനുസരിച്ച് ഏറ്റവും കൂടുതൽ ആളുകൾ വരാനുള്ളത് തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നിവടങ്ങളിലാണ്. ഇടുക്കി, വയനാട് എന്നീ ജില്ലകളിൽ നിന്നുള്ളവർ വളരെ ചുരുക്കമാണ്.