ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല ആശുപത്രിയില്‍. ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏറെ നാളായി അസുഖബാധിതനായ അദ്ദേഹത്തെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
മണ്ടേല ആശുപത്രിയിലാണെന്ന വിവരം പ്രസിഡന്റിന്റെ ഓഫിസാണ് മാധ്യമങ്ങളെ അറിയിച്ചത്.