നാസി കുറ്റവാളിക്കെതിരെ തൊണ്ണുറ്റിയെട്ടാം വയസില്‍ കേസ്
ബുധന്‍, 19 ജൂണ്‍ 2013 (11:56 IST)
WD
WD
ജൂതരെ കൂട്ടക്കൊല ചെയ്യാന്‍ ഹിറ്റ്‌ലറെ സഹായിച്ച 98കാരനെതിരെ കോടതി കേസെടുത്തു. ഹംഗറിക്കാരന്‍ ലാസ്‌ലോ സാറ്ററിക്കെതിരെയാണ് കോടതി കേസെടുത്തത്.
ഹിറ്റ്‌ലര്‍ ജൂതരെ കൂട്ടക്കൊല ചെയ്ത ഓഷ്വിറ്റ്സ് തടങ്കല്‍ പാളയത്തിലേക്ക് അവരെ അയക്കുന്നതിന് മുഖ്യ പങ്കുവഹിച്ചുവെന്ന കുറ്റമാണ് കോടതി ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 1944 നാസികളുടെ കോസിസെ പീഡന ക്യാമ്പില്‍ പൊലീസ് കമാന്‍ഡറായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കുറ്റം തെളിയിക്കപ്പെട്ട ഇയാള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ഇയാള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് കണ്ടെത്തിയ ഇയാള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. അതിനിടയിലാണ് അടുത്ത കേസ് കോടതി ഇയാള്‍ക്ക് മേല്‍ ചുമത്തിയത്.