നാലുവയസ്സുകാരന്‍ പിതാവിനെ വെടിവച്ചു കൊന്നു

ചൊവ്വ, 24 ഏപ്രില്‍ 2012 (09:43 IST)
PRO
PRO
താന്‍ ആവശ്യപ്പെട്ട വീഡിയോ ഗെയിം വാങ്ങി നല്‍കാത്തതില്‍ രോഷം‌പൂണ്ട് നാലുവയസ്സുകാരന്‍ പിതാവിന്റെ ജീവനെടുത്തു. സൌദി അറേബ്യയിലെ ദക്ഷിണ ജിസാനിലാണ് മകന്റെ വെടിയേറ്റ് പിതാവ് മരിച്ചത്.

പിതാവിന്റെ പിസ്റ്റള്‍ ഉപയോഗിച്ച് തന്നെയായിരുന്നു കുട്ടി വെടിയുതിര്‍ത്തത്. പ്ലേസ്റ്റേഷന്‍ എന്ന വീഡിയോ ഗെയിം വാങ്ങി നല്‍കണമെന്നായിരുന്നു കുട്ടിയുടെ ആ‍വശ്യം. എന്നാല്‍ പിതാവ് ഇത് വാങ്ങാതെയാണ് വീട്ടില്‍ തിരിച്ചെത്തിയത്.

പിതാവ് വസ്ത്രം മാറുമ്പോള്‍ കുട്ടി അടുത്തുചെന്നു. തുടര്‍ന്ന് മേശപ്പുറത്തുവച്ചിരുന്ന തോക്കെടുത്ത് നിറയൊഴിച്ചു. പിതാവിന്റെ തലയ്ക്കാണ് വെടിയേറ്റത്. ഇയാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

വെബ്ദുനിയ വായിക്കുക