നയതന്ത്രബന്ധം ദൃഢമാകുന്നു; യു‌എസ് ഊര്‍ജസെക്രട്ടറി മാര്‍ച്ചില്‍ ഇന്ത്യയിലെത്തും

വ്യാഴം, 20 ഫെബ്രുവരി 2014 (12:02 IST)
PRO
PRO
ഊര്‍ജമേഖലയിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി യുഎസ് ഊര്‍ജ സെക്രട്ടറി ഏണസ്റ്റ് ജെ മൊണീസ് മാര്‍ച്ചില്‍ ഇന്ത്യയിലെത്തും. മൊണീസിന്റെ ഇന്ത്യാ പര്യടനം കഴിഞ്ഞ മാസം നടത്താന്‍ നിശ്ചയിച്ചിരുന്നതാണെങ്കിലും ദേവയാനി ഖൊബ്രഗഡെ വിഷയത്തില്‍ നയതന്ത്ര ബന്ധം വഷളായതിനെ തുടര്‍ന്ന് മാറ്റിവച്ചിരിക്കുകയായിരുന്നു. മാര്‍ച്ച് 10,11 തീയതികളില്‍ ഇന്ത്യന്‍ പ്രതിനിധികളുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തുമെന്ന് മൊണീസ് അറിയിച്ചു.

സൗരോര്‍ജ, കാറ്റാടി തുടങ്ങിയ പുതിയതും പരമ്പരാഗതവുമായ ഊര്‍ജ വിഭവങ്ങള്‍ ചര്‍ച്ചയ്ക്കു വരുമെന്നാണ് സൂചന. ദേവയാനി പ്രശ്‌നത്തിനു ശേഷം ഇന്ത്യയിലെത്തുന്ന ആദ്യ യുഎസ് കാബിനറ്റ് സെക്രട്ടറിയുമാണ് മൊണീസ്. ഇദ്ദേഹത്തിനൊപ്പം ഒരു ഉന്നതതല സംഘവും ഇന്ത്യയില്‍ എത്തുന്നുണ്ട്. എണ്ണ- പ്രകൃതി വാതകം, കല്‍ക്കരി- വൈദ്യുതി- ഊര്‍ജക്ഷമത, പുത്തന്‍ സാങ്കേതിക വിദ്യകളും പരമ്പരാഗത ഊര്‍ജവും സിവില്‍ ന്യുക്ലിയര്‍ കോ ഓപറേഷന്‍ തുടങ്ങിയ വിഷയങ്ങളിയായിരിക്കും ചര്‍ച്ചകള്‍ നടക്കുക. കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അഡ്വാന്‍സ് ക്ലീന്‍ എനര്‍ജിയില്‍ ഇന്ത്യ-യുഎസ് പങ്കാളിത്തതിനുള്ള (പിഎസിഇ) എംഒയുവും ഒപ്പുവച്ചേക്കൂം.

പ്രസിഡന്റ് ബരാക് ഒബാമയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും 2009ല്‍ നടത്തിയ കൂടിക്കാഴ്ചയുടെ ഭാഗമാണ് പിഎസിഇ രൂപീകരണം. 2012 സെപ്തംബറിലായിരുന്നു ഇന്ത്യ- യു.എസ് ഊര്‍ജതല ചര്‍ച്ച അവസാനം നടന്നത്.

വെബ്ദുനിയ വായിക്കുക