ധാക്കയില്‍ പൊലീസും തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം; 100 പേര്‍ക്ക് പരുക്ക്

ബുധന്‍, 13 നവം‌ബര്‍ 2013 (14:37 IST)
PRO
കൂലിവര്‍ധന ആവശ്യപ്പെട്ട് വസ്ത്രനിര്‍മാണമേഖലയിലെ ഫാക്ടറിത്തൊഴിലാളികള്‍ നടത്തിയ പ്രക്ഷോഭത്തിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 100 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ പൊലീസുകാരും കാല്‍നടയാത്രക്കാരും ഉള്‍പ്പെടുന്നു.

ആയിരക്കണക്കിന് തൊഴിലാളികളാണ് ധാക്കയിലെ തെരുവുകളില്‍ പ്രക്ഷോഭത്തിനിറങ്ങിയത്. ദേശീയപാത ഉപരോധിച്ച തൊഴിലാളികളെ പൊലീസ് തടഞ്ഞപ്പോഴാണ് സംഘര്‍ഷം ഉടലെടുത്തത്. പ്രക്ഷോഭകാരികള്‍ കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിലും കണ്ണീര്‍വാതക പ്രയോഗത്തിലും റബര്‍ബുള്ളറ്റ് ഉപയോഗിച്ചുള്ള വെടിവെപ്പിലുമാണ് മിക്കവര്‍ക്കും പരുക്കേറ്റത്.

സംഭവത്തെത്തുടര്‍ന്ന് ഇരുനൂറോളം ഫാക്ടറികള്‍ പൂട്ടി. ലോകത്ത് വസ്ത്രനിര്‍മാണരംഗത്ത് രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് ബംഗ്ലാദേശ്.

വെബ്ദുനിയ വായിക്കുക