തൊടുപുഴയില്‍ മാത്രമല്ല, ശ്രീലങ്കയിലും കോഴി ‘പ്രസവിച്ചു’

വെള്ളി, 20 ഏപ്രില്‍ 2012 (14:15 IST)
PRO
PRO
കോഴി പെറ്റെന്ന വാര്‍ത്ത കേട്ട് തൊടുപുഴയിലെ നാട്ടുകാര്‍ കയറെടുത്തത് കഴിഞ്ഞ ദിവസമായിരുന്നു. ഓടിക്കൂടിയവര്‍ അബദ്ധം പിണഞ്ഞതാണെന്ന് മനസ്സിലായതോടെ ഇളിഭ്യരായി മടങ്ങുകയും ചെയ്തു.

എന്നാല്‍ ശ്രീലങ്കയിലെ കോഴി വളര്‍ത്തുകേന്ദ്രത്തില്‍ നടന്ന ‘പ്രസവ‘ത്തെക്കുറിച്ച് മൃഗഡോക്ടര്‍മാര്‍ തന്നെയാണ് അറിയിച്ചത്. മുട്ടയുടെ മേല്‍ അടയിരിക്കുന്ന കോഴിയുടെ ചൂടേറ്റ് അത് വിരിയുന്നതാണ് പതിവ് രീതി. എന്നാല്‍ ഇവിടെ കോഴിക്കുള്ളില്‍ വെച്ച് തന്നെ മുട്ടവിരിയുകയായിരുന്നു. ആരോഗ്യമുള്ള ഒരു കോഴിക്കുഞ്ഞ് പിറക്കുകയും ചെയ്തു.

അതേസമയം തള്ളക്കോഴി ചത്തുപോയി. ആന്തരിക മുറിവുകള്‍ കാരണമാണ് കോഴി ചത്തതെന്ന് മൃഗഡോക്ടര്‍ അറിയിച്ചു.

തൊടുപുഴയ്ക്കടുത്ത്‌ കുമ്മങ്കല്ലില്‍ നടന്നത് കോഴി പ്രസവം ആയിരുന്നില്ല. ഒരു കോഴിക്കുഞ്ഞിനെയും റാഞ്ചിക്കൊണ്ടു പറന്ന കാക്കയുടെയോ പരുന്തിന്റെയോ കാലില്‍നിന്ന്‌ അത് താഴെപ്പോയി. ചാകാറായി വീണുകിടന്ന കോഴിക്കുഞ്ഞിന്റെ അരികില്‍ ഒരു തള്ളക്കോഴി എത്തിയതോടെ ‘കോഴി പെറ്റ’ കഥ നാട്ടില്‍ പാട്ടാവുകയായിരുന്നു.

വെബ്ദുനിയ വായിക്കുക