തിളച്ച വെള്ളം ഉടന്‍ ഐസാകും, ഹിമക്കരടികള്‍ക്കും രക്ഷയില്ല; യുഎസില്‍ ചൊവ്വയേക്കാള്‍ തണുപ്പ്!

ബുധന്‍, 8 ജനുവരി 2014 (15:39 IST)
PTI
PTI
കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും കൂടിയ തണുപ്പാണ് അമേരിക്കയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. അതിശൈത്യത്തില്‍ വിറങ്ങലിച്ചാണ് അമേരിക്കന്‍ ജനതയുടെ പുതുവര്‍ഷത്തിലെ ആദ്യ ദിനങ്ങള്‍ കടന്നുപോകുന്നത്. വിവിധ നഗരങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

'ധ്രുവ സ്‌ഫോടനം' എന്ന പ്രതിഭാസമാണ് അമേരിക്കയിലെ അതിശൈത്യത്തിന് കാരണം എന്നാണ് റിപ്പോര്‍ട്ട്. തണുപ്പ് താങ്ങാനാകാതെ മൃഗശാലയിലെ ഹിമക്കരടികളെ പോലും മുറികളിലേക്ക് മാറ്റുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. വെള്ളച്ചാട്ടങ്ങള്‍ തണുത്തുറഞ്ഞ് നിശ്ചലമാകുകയാണ്. തിളച്ച വെള്ളം പോലും നൊടിയിടയില്‍ ഐസ് ആയി മാറുകയാണ്.

അതേസമയം ‘ധ്രുവ സ്‌ഫോടനം' എന്ന പ്രതിഭാസം ഏഷ്യന്‍മേഖലയിലേക്ക് നീങ്ങുന്നതായാണ് വിവരം. ഇതേ തുടര്‍ന്ന് ഏഷ്യന്‍ രാജ്യങ്ങളും ഭീതിയിലാണ്.

വെബ്ദുനിയ വായിക്കുക