തായ്‌ലന്‍ഡില്‍ സര്‍ക്കാര്‍വിരുദ്ധ സമര നേതാവ് കൊല്ലപ്പെട്ടു
തിങ്കള്‍, 27 ജനുവരി 2014 (12:31 IST)
PRO
തായ്‌ലന്‍ഡില്‍ സര്‍ക്കാര്‍വിരുദ്ധ സമര നേതാവ് സുതിന്‍ താരാതിന്‍ വെടിയേറ്റു മരിച്ചു. ബാങ്കോക്കിലെ ബാങ് നാ ജില്ലയിലാണ് കൊലപാതകം നടന്നത്.
സുതിന്‍ താരാതിന്‍ പ്രതിപക്ഷപാര്‍ട്ടിയായ ജനാധിപത്യ ജനകീയമുന്നണിയുടെ നേതാവാണ്. സമരക്കാരുമായി പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് ഇദ്ദേഹത്തിന് നേരെ വെടിവെയ്പുണ്ടായത്. സുതിന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
പ്രധാനമന്ത്രി യിങ്‌ലുക്ക് ഷിനവത്ര രാജിവെക്കണമെന്നാവശ്യപ്പെട്ട് 2013 നവംബര്‍ മുതല്‍ സര്‍ക്കാര്‍വിരുദ്ധര്‍ പ്രക്ഷോഭത്തിലാണ്. ഇതുവരെയുണ്ടായ പ്രക്ഷോഭങ്ങളില്‍ നൂറിലധികം പേര്‍ മരിക്കുകയും ആയിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.