ഡ്രോണ്‍ ആക്രമണത്തില്‍ ഏഴ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ചൊവ്വ, 30 ജൂലൈ 2013 (10:48 IST)
PRO
ഡ്രോണ്‍ വിമാനങ്ങളുടെ ആക്രമണം പാകിസ്ഥാനില്‍ വ്യാപകമാകുന്നു. ഉത്തര വസീറിസ്ഥാനിലെ ഷവാല്‍ പ്രദേശത്ത് നടത്തിയ മിസെയില്‍ ആക്രമണത്തില്‍ തീവ്രവാദികളെന്നു സംശയിക്കപ്പെടുന്ന ഏഴുപേര്‍ കൊല്ലപ്പെട്ടു.

എന്നാല്‍ രാജ്യത്തിനുള്ളില്‍ യുഎസ്‌ നടത്തിയ ആക്രമണത്തെ പാക്കിസ്ഥാന്‍ ശക്‌തിയായി അപലപിച്ചു. അതിര്‍ത്തി കടന്നുള്ള ആക്രമണം നിര്‍ത്തിവയ്ക്കണമെന്നു പാക്കിസ്ഥാന്‍ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാന്റെ എതിര്‍പ്പു ശക്‌തമായതോടെ ആക്രമണങ്ങളുടെ എണ്ണം യുഎസ്‌ കുറച്ചിട്ടുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍.

യുഎസ്‌ ഇത്തരം ആക്രമണം നടത്തുന്നതിനു പകരം ഡ്രോണ്‍ വിമാനങ്ങള്‍ കൈമാറുകയോ അല്ലെങ്കില്‍ സാങ്കേതികവിദ്യ നല്‍കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. പാകിസ്ഥാന്‍ ഈ സാങ്കേതിക വിദ്യ ചൈനയ്ക്ക് കൈമാറുമെന്ന ഭയം മൂലം യുഎസ് ഇതിന് തയ്യാറല്ല. പാകിസ്ഥാനില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്.

വെബ്ദുനിയ വായിക്കുക