ടേബിള്‍ മാനേഴ്സ് ഇല്ലാത്ത ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം വേണമെന്ന്
ചൊവ്വ, 31 ഡിസംബര്‍ 2013 (16:52 IST)
PRO
PRO
ടേബിള്‍ മാനേഴ്സ് ഇല്ലാത്ത ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റ് സ്വദേശിനി. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് യുവതിയുടെ പരാതി.
ഭര്‍ത്താവിന് ടേബിള്‍ മാനേഴ്സ് ഇല്ലെന്നാണ് യുവതി പറയുന്നത്. ഭര്‍ത്താവ് ആഹാരം കഴിക്കുന്നത് കണ്ട് താന്‍ ഞെട്ടിയെന്നും ഇനി അദ്ദേഹത്തിന്റെ കൂടെ കഴിയാന്‍ തനിക്ക് സാധിക്കില്ലെന്നും യുവതി പറയുന്നുണ്ട്.
വിവാഹമോചനത്തിനായി വിചിത്രമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്ന സംഭവങ്ങള്‍ കുവൈറ്റില്‍ മുമ്പും ഉണ്ടായിട്ടുണ്ട്.
ടൂത്ത് പേസ്റ്റ് ട്യൂബിന്റെ അറ്റത്ത് ഞെക്കുന്നതിന് പകരം മധ്യഭാഗത്ത് ഞെക്കിയാണ് ഭര്‍ത്താവ് ടൂത്ത് പേസ്റ്റ് എടുക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഒരു സ്ത്രീ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു.